ശ്രീകണ്ഠപുരം: പൊടിക്കളം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ജൂണിയർ റെഡ്ക്രോസ് (ജെആർസി) കേഡറ്റുകളുടെ സ്കാർഫിംഗ് സെറിമണിയും സത്യപ്രതിജ്ഞയും നടന്നു. ജെആർസി ജില്ലാ പ്രസിഡന്റ് എൻ.ടി. സുധീന്ദ്രൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ ബ്രദർ ഡോ. റെജി സ്കറിയ സിഎസ്ടി അധ്യക്ഷത വഹിച്ചു.
സ്കൂൾ ജെആർസി കൗൺസിലർ മായ ഇ. ദിവാകരൻ ആമുഖ പ്രഭാഷണം നടത്തി. ജെആർസി ഉപജില്ലാ മുൻ കോ-ഓർഡിനേറ്റർ ടി. സുനിൽകുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ മാനേജർ ബ്രദർ ജോണി ജോസഫ് സിഎസ്ടി, ഫാ. ജോസ്, വൈസ് പ്രിൻസിപ്പൽ പ്രദ്യുമ്നൻ, അക്കാദമിക് സെക്രട്ടറി പി. റിനി, കേഡറ്റ് ഏബൽ മാത്യു എന്നിവർ പ്രസംഗിച്ചു. സിബിഎസ്ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയ കേഡറ്റുകളെ അവാർഡുകൾ നൽകി അനുമോദിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.